Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മുനിയപ്പ

text_fields
bookmark_border
സാമൂഹിക ക്ഷേമമോ കൃഷിയോ വേണമെന്നായിരുന്നു അഭ്യർത്ഥിച്ചത്
വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മുനിയപ്പ
cancel
camera_alt

കെ.എച്ച്. മുനിയപ്പ

ബംഗളൂരു: നേതൃത്വത്തിനു വഴങ്ങുമെന്ന സൂചന നൽകിയെങ്കിലും വകുപ്പ് വിഭജനത്തില്‍ സീനിയോറിറ്റി വേണ്ടത്ര അംഗീകരിച്ചില്ലെന്ന വാദവുമായാണ് സിദ്ധരാമയ്യയുടെ വിശ്വസ്തരുടെ ഗണത്തില്‍ പെട്ട കെ.എച്ച് മുനിയപ്പ രംഗത്തെത്തിയത്. ദേവനഹള്ളിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വകുപ്പുവിഭജനത്തിൽ അതൃപ്തിയുള്ളതായി അദ്ദേഹം പറഞ്ഞത്. വകുപ്പു വിഭജന വിഷയം എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയോട് അഭ്യർത്ഥിച്ചതായും മുനിയപ്പ പറഞ്ഞു.

50 വർഷമായി കോൺഗ്രസ് പാർട്ടിയുടെ അച്ചടക്കമുള്ള പോരാളിയാണ്. സിദ്ധരാമയ്യ സർക്കാരിൽ തനിക്ക് നൽകിയ അതേ ഭക്ഷ്യവകുപ്പ് തന്നതിലുള്ള രോഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. താന്‍ സാമൂഹിക ക്ഷേമമോ കൃഷിയോ വേണമെന്നായിരുന്നു അഭ്യർത്ഥിച്ചത്. ദേവനഹള്ളി നിയമസഭാ മണ്ഡലത്ത്‍യാണ് മുനിയപ്പ പ്രതിനിധീകരിക്കുന്നത്. സമൂഹത്തിന് ഉപയോഗപ്രദമായ വകുപ്പുകൾ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ അനുവദിക്കണമായിരുന്നു.

കോൺഗ്രസ് അമ്മയെപ്പോലെയാണെന്നും രാജി വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക കോൺഗ്രസിലെ ഏറ്റവും പരിചയസമ്പന്നനായ നേതാക്കളിൽ ഒരാളാണ് മുനിയപ്പ. എട്ട് തവണ വിജയിച്ച തന്നെയും രാമലിംഗ റെഡ്ഡിയും തുല്യമായി പരിഗണിക്കേണ്ടതായിരുന്നുവെന്നും മുനിയപ്പ പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്ന സമീപനം ഒഴിവാക്കിയാല്‍ 2028ലെ തെരഞ്ഞെടുപ്പില്‍ പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോലാറിൽ നിന്ന് ഏഴ് തവണ ലോക്‌സഭാംഗവും യു.പി.എ സർക്കാറിൽ മുൻ കേന്ദ്രമന്ത്രിയുമായ അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെയായി പാർട്ടിയുടെ പ്രമുഖ ദലിത് മുഖമാണ്. ഇടഞ്ഞ കൊമ്പന്‍ മാരെ മെരുക്കാന്‍ ട്രബിള്‍ ഷൂട്ടറായ ഡി.കെ മാജിക്ക് പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് അണികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muniyappa said he did not receive enough consideration.
Next Story