മുനവ്വറലി തങ്ങൾ സിദ്ധരാമയ്യയെ സന്ദർശിച്ചു
text_fieldsമുസ്‍ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കർണാടക മുഖ്യമന്ത്രി
സിദ്ധരാമയ്യയെ സന്ദർശിച്ചപ്പോൾ
ബംഗളൂരു: മുസ്‍ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കർണാടകയിലെ ന്യൂനപക്ഷ-യുവജന ന്യൂനപക്ഷ വിഷയങ്ങളെ കുറിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചും ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചു കൊണ്ടുള്ള മികച്ച ഭരണമാണ് കർണാടകയിലേതെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. എ.ഐ.കെ.എം.സി.സി ബംഗളൂരു സെക്രട്ടറി എം.കെ. നൗഷാദ്, മുനീര്‍ ഹെബ്ബാള്‍, ബഷീര്‍ കുഞ്ജാര്‍ തുടങ്ങിയവർ അനുഗമിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

