മുംതാസ് അലിയുടെ മരണം: ഒന്നാം പ്രതി റഹ്മത്തിന് ജാമ്യം
text_fieldsമുംതാസ് അലി
മംഗളൂരു: വ്യവസായി മുംതാസ് അലിയുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി റഹ്മത്തിന് കര്ണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. റഹ്മത്തിനൊപ്പം അഞ്ചാം പ്രതി സൂറത്ത്കലിലെ കൃഷ്ണപൂർ ഏഴാം ബ്ലോക്കിലെ താമസക്കാരനായ ശുഐബ്, റഹ്മത്തിന്റെ ഭർത്താവ് അബ്ദുൽ സത്താർ, രണ്ടാം പ്രതി നന്ദാവർ നിവാസി കലന്ദർ ഷാഫി, നാലാം പ്രതി മുസ്തഫ, ആറാം പ്രതി സിറാജ് എന്നിവർക്കും ജാമ്യം ലഭിച്ചു. കേസിൽ കാവൂർ പൊലീസ് 2,255 പേജുള്ള കുറ്റപത്രം മംഗളൂരു മൂന്നാം അഡീഷനൽ ജില്ല കോടതിയിൽ സമർപ്പിച്ചിരുന്നു.
സൂറത്ത്കൽ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളിൽ മൂന്നു പേരെ കൂടുതൽ അന്വേഷണത്തിനായി കൈമാറാൻ ഹൈകോടതിയെ സമീപിച്ചിരുന്നു.എന്നാൽ, അധിക കസ്റ്റഡി അപേക്ഷ സുപ്രീം കോടതി തള്ളി. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഒന്നാം പ്രതിയും കൂട്ടാളികളും ഏൽപിച്ച മാനസികാഘാതം താങ്ങാനാവാതെ നദിയിൽ ചാടി ജീവനൊടുക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

