Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രീഡം പാർക്കിലെ ബഹുനില പാർക്കിങ് കേന്ദ്രം തുറന്നു
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരമായി ഫ്രീഡം പാർക്കിൽ നിർമിച്ച മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം തുറന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രി ദിനേശ് ഗുണ്ടുറാവുവും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മൂന്നു നിലകളിലായി പണിത പാർക്കിങ് കേന്ദ്രത്തിൽ ഒരേസമയം 600 കാറുകളും 750 ഇരുചക്രവാഹനങ്ങളും നിർത്തിയിടാനാവും. 80 കോടി ചെലവിലാണ് നിർമാണം. ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ ഇരുചക്രവാഹനത്തിന് 15 രൂപയും കാറുകൾക്ക് 25 രൂപയുമാണ് ബി.ബി.എം.പി നിശ്ചയിച്ച നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

