‘112’ പൊലീസ് എമർജൻസി നമ്പറില്‍ ബഹുഭാഷ സൗകര്യം
text_fieldsബംഗളൂരു: പൊലീസ് എമര്‍ജന്‍സി നമ്പറായ 112ല്‍ ഇനി മുതല്‍ ബഹുഭാഷ സൗകര്യം. ബുധനാഴ്ച ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് പദ്ധതി പ്രഖ്യാപിച്ചത്. എ.ഐ അടിസ്ഥാനമാക്കിയുള്ള സൗകര്യം നിലവിൽ ബംഗാളി, ഗുജറാത്തി, ഒഡിയ, മണിപ്പൂരി, കശ്മീരി, നേപ്പാളി, അസമീസ് തുടങ്ങിയ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ പത്തിലധികം ഭാഷകളില്‍ ലഭ്യമാകും. കൂടാതെ സ്പാനിഷ്, ഫ്രഞ്ച്, അറബിക് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളും സംസാരിക്കും. ഈ നൂതന സംവിധാനം മുഖേന വിളിക്കുന്നവർക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷയിൽ ആശയവിനിമയം നടത്താനും തങ്ങളുടെ സാഹചര്യം തത്സമയം പങ്കുവെക്കുവാനും സഹായിക്കും.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ സംഗമ വേദിയാണ് ബംഗളൂരു. നിർണായക നിമിഷങ്ങളിൽ അടിയന്തിര സഹായങ്ങൾ ലഭിക്കുന്നതിന് മിക്കപ്പോഴും ഭാഷ വ്യത്യാസം തടസ്സം നില്‍ക്കാറുണ്ട്. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് 112 ബഹുഭാഷ സംവിധാനം നടപ്പാക്കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ വരുന്നത്. മണ്ടേ വെഞ്ചേഴ്‌സുമായും എയോസുമായും സഹകരിച്ചാണ് ഈ പരിവർത്തന സംരംഭം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഭാഷാ പശ്ചാത്തലം പരിഗണിക്കാതെ ഓരോ വ്യക്തിക്കും അടിയന്തിര സഹായം ലഭിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

