മുക്കം എം.എ.എം.ഒ കോളജ് അലുമ്നി ബംഗളൂരു ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsഫിറോസ് ബാബു കുന്നത്ത്, ഷൈനി അഗസ്റ്റിൻ
ബംഗളൂരു: മുക്കം എം.എ.എം.ഒ കോളജ് ഗ്ലോബൽ അലുമ്നിയുടെ ബംഗളൂരു ചാപ്റ്റർ നിലവിൽ വന്നു. നിലവിൽ ഇന്ത്യക്കു പുറമെ യു.എ.ഇ, ഖത്തര്‍, സൗദി, ഒമാൻ, യു.കെ എന്നിവിടങ്ങളില്‍ എം.എ.എം.ഒ കോളജ് ഗ്ലോബൽ അലുമ്നി ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
ബംഗളൂരു ചാപ്റ്റർ ഭാരവാഹികൾ: ഫിറോസ് ബാബു കുന്നത്ത് (പ്രസി.), ഷൈനി അഗസ്റ്റിൻ (ജന. സെക്ര.), യാസിർ അറഫാത്ത് (ട്രഷ.), പി. ആസിക്, സീന ജോർജ് (വൈസ് പ്രസി.), അഡ്വ. ബുഷ്റ വളപ്പിൽ, മുഹമ്മദ് റാഫി എ.പി (സെക്ര.), അഡ്വ. ഫിൽസർ, കെ.എം. നജ്മുദ്ദീൻ, ഗീത അലിയങ്ങൾ, മനു കഅനക്കൊട്ട്, ഡോ. ഷാം ആൻ, ആർ. യോഗിത, ഫാരിസ് മുഹമ്മദ്, സുശാന്ത് വി. ഗോപാലൻ (നിർവാഹക സമിതി അംഗങ്ങൾ). ബംഗളൂരു എം.എ.എം.ഒ അലുമ്നിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന പൂർവ വിദ്യാർഥികൾ 7204651442, 9148820193 നമ്പറുകളിലോ mamocblr@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

