മുജാഹിദ് സമ്മേളന പ്രചാരണോദ്ഘാടനം
text_fieldsബംഗളൂരു: വിശ്വ മാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ മലപ്പുറം കരിപ്പൂരിൽ തുടങ്ങുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ബംഗളൂരുവിലെ പ്രചാരണോദ്ഘാടനം ജയനഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയിൽ നടന്നു. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതീക്ഷകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഖുർആൻ ഉൽബോധിപ്പിക്കുന്ന വിശ്വമാനവികത ഒരു പ്രതീക്ഷയാണെന്ന് അവർ അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ ബംഗളൂരുവിലെ രജിസ്ട്രേഷൻ റഹീം ഖുബ നിർവഹിച്ചു.
സി.സി. ശകീർ ഫാറൂഖി, കെ.എൽ.പി. ഹാരിസ്, ഡോ. ഇസ്മായിൽ കരിയാട്, ഡോ. അബ്ദുസ്സലാം പുത്തൂർ, അനസ് കടലുണ്ടി, മിറാഷ്, റഹ്ഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

