മുഹർറം ഇഫ്താർ മീറ്റ്
text_fieldsജമാഅത്തെ ഇസ്ലാമി ബംഗളൂരു ഈസ്റ്റ് ഏരിയ മാറത്തഹള്ളി എഡിഫിസ് വണ്ണിൽ സംഘടിപ്പിച്ച മുഹർറം ഇഫ്താർ മീറ്റിൽ അമീർ റഹ്മാൻ സംസാരിക്കുന്നു
ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ബംഗളൂരു ഈസ്റ്റ് ഏരിയ മുഹർറം ഇഫ്താർ മീറ്റും പഠന ക്ലാസും സംഘടിപ്പിച്ചു. ഞായറാഴ്ച മാറത്തഹള്ളി എഡിഫിസ് വണ്ണിൽ നടന്ന ചടങ്ങിൽ നസൽ ഖുർആൻ പാരായണം നിർവഹിച്ചു. മേഖല പ്രസിഡൻറ് ഷമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
റിസർച്ച് സ്കോളറും എഡിഫിസിലെ ഖത്തീബുമായ അമീർ റഹ്മാൻ ക്ലാസെടുത്തു. ഏരിയ പ്രസിഡൻറ് അനീസ് ഹസൻ സംസാരിച്ചു. ഇഹ്യാഉസ്സുന്ന പദ്ധതിക്ക് തർബിയ ഏരിയ കോഓഡിനേറ്ററും വനിത കൺവീനറുമായ ഷമീമ ഉമർ തുടക്കം കുറിച്ചു. തസ്ലീം സ്വാഗതവും ഖുർആൻ സ്റ്റഡി സെന്റർ വൈസ് പ്രിൻസിപ്പൽ സൈഫുദ്ദീൻ യൂസുഫ് നന്ദിയും പറഞ്ഞു. ഇഫ്താറോടുകൂടി പരിപാടി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

