ജീവസ്സുറ്റ വിശ്വാസത്തിന്റെ കരുത്താണ് ഇബ്റാഹീമി മില്ലത്ത് -മുഹമ്മദ് ശമീം
text_fieldsഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് കീഴിലുള്ള മസ്ജിദുർ റഹ്മ കോൾ സ്പാർക്ക് ഈദ് ഗാഹിൽ മുഹമ്മദ് ശമീം ബലി പെരുന്വാൾ
പ്രഭാഷണം നിർവ്വഹിക്കുന്നു
ബംഗളൂരു: ഇബ്റാഹീം പ്രവാചകൻ ഉയർത്തിയിട്ടുള്ള പ്രവാചക ദൗത്യം ഏതെങ്കിലും പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. ഏറ്റവും ജീവസ്സുറ്റ ധർമം അഥവാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ മുഹമ്മദി ശമീം പറഞ്ഞു.
ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് നേതൃത്വത്തിലുള്ള മസ്ജിദുർറഹ്മ കോൾസ് പാർക്ക് ഈദ്ഗാഹിൽ ബലിപെരുന്നാൾ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇബ്റാഹീമി മില്ലത്ത് മാർഗമാണ്, ദൗത്യമാണ്, ദർപ്പണമാണ്. നമ്മുടെ ജീവിതത്തിൽ നേർവഴി കാണിക്കുന്ന, നമ്മൾ എങ്ങനെയാണ് എന്ന് കാണിക്കുന്ന കണ്ണാടിയാണ്.
കേവലം ആത്മീയ അനുഭൂതിമാത്രമല്ല അത്; ദൈവത്തിന്റെ ഏകത്വമാണ്. നീതിയുടെ ഏകത്വമാണ്. മനുഷ്യരുടെ ഏകത്വമാണ് അത് പ്രഖ്യാപിക്കുന്നത്. മനുഷ്യരാശിയുടെ നേതാവായ അദ്ദേഹം കേവലം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണ്. ഇബ്റാഹീം പ്രവചകന്റെ, പ്രിയ പുത്രൻ ഇസ്മാഈലിന്റെ, ഹാജറയുടെ സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഓർമകൾകൂടിയാണ് ബലിപെരുന്നാൾ എന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

