മുഡ’: അന്വേഷണ കമീഷന്റെ കാലാവധി മേയ് 31 വരെ നീട്ടി
text_fieldsജസ്റ്റിസ് ദേശായി
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ പാർവതിയും ഉൾപ്പെടെ പ്രതികളായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് സംബന്ധിച്ച അഴിമതി അന്വേഷിക്കുന്ന ജസ്റ്റിസ് പത്മരാജ് നേമചന്ദ്ര ദേശായി ഏകാംഗ ജുഡീഷ്യൽ അന്വേഷണ കമീഷന്റെ കാലാവധി സംസ്ഥാന സർക്കാർ അടുത്ത മേയ് 31 വരെ നീട്ടി. ആഭ്യന്തര വകുപ്പ് സെക്രട്ടറി എസ്. നാഗരാജു ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ജൂലൈ 23ന് ജസ്റ്റിസ് ദേശായിയുടെ നേതൃത്വത്തിൽ സർക്കാർ കമീഷൻ നിയോഗിച്ച് അതിന്റെ വ്യാപ്തിയും നിബന്ധനകളും നിർവചിച്ചിരുന്നു.ജസ്റ്റിസ് ദേശായിയുടെ അഭ്യർഥനമാനിച്ചാണ് കാലാവധി നീട്ടിയത്. മുഡ ഭൂമി ഇടപാടിൽ പരാതിക്കാരനായ സ്നേഹമയി കൃഷ്ണ ജസ്റ്റിസ് ദേശായിയുടെ കാലാവധി നീട്ടുന്നതിനെ എതിർത്തു.

