Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി റോഡ് ഉപരോധിച്ചു
text_fieldsbookmark_border
മംഗളൂരു: മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കുക, കർണാടക ഗവർണർക്കെതിരെ പ്രകോപന പ്രസംഗം നടത്തിയ ഐവൻ ഡിസൂസ എം.എൽ.സിക്കെതിരെ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബി.ജെ.പി പ്രവർത്തകർ വ്യാഴാഴ്ച പി.വി.എസ് സർക്കിളിൽ റോഡ് ഉപരോധിച്ചു. ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, വേദവ്യാസ് കാമത്ത് എം.എൽ.എ, പ്രേമാനന്ദ് ഷെട്ടി, ദിവാകർ പാണ്ഡേശ്വരം, പൂർണിമ റാവു, മഞ്ജുള റാവു എന്നിവർ നേതൃത്വം നൽകി. പൊലീസ് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തുനീക്കി.
Next Story

