കൈരളീ കലാസമിതി എം.ടി സ്മൃതി സംഘടിപ്പിച്ചു
text_fieldsബംഗളൂരു: കൈരളീ കലാസമിതിയുടെ ആഭിമുഖ്യത്തിൽ ‘എം.ടി സ്മൃതി’ സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിനും സംസ്കാരത്തിനും എം.ടി. വാസുദേവൻ നായർ നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരണ യോഗം വിലയിരുത്തി. സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷതവഹിച്ചു. ബംഗളൂരുവിലെ കലാ-സാംസ്കാരിക മേഖലയിൽനിന്ന് നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. കെ. ചന്ദ്രശേഖരൻ നായർ, കെ.പി. ഗോപാലകൃഷ്ണൻ, ഒ. വിശ്വനാഥൻ, ആർ.വി. ആചാരി, വിഷ്ണുമംഗലം കുമാർ, രമ പ്രസന്ന പിഷാരടി, ലതാ നമ്പൂതിരി, ശശീന്ദ്ര വർമ, അജിത് കോടോത്ത്, പ്രേംരാജ്, ദീപ്തി, കെ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വി.എം. രാജീവ്, കെ. രാധാകൃഷ്ണൻ, ബി. രാജശേഖരൻ, എ. മധുസൂദനൻ, കെ. നന്ദകുമാർ, എൻ.ബി. മധു, പീറ്റർ, സതീദേവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

