Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.​എ​സ്‌.​എ​ഫ്...

എം.​എ​സ്‌.​എ​ഫ് ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ്

text_fields
bookmark_border
എം.​എ​സ്‌.​എ​ഫ് ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ്
cancel

ബം​ഗ​ളൂ​രു: കേ​ന്ദ്ര ഭ​ര​ണ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ രാ​ജ്യ​ത്തെ സ​ർ​വ കാ​മ്പ​സു​ക​ളി​ലും അ​രാ​ജ​ക​ത്വ​വും അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന്​ എം.​എ​സ്‌.​എ​ഫ് ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് ആ​രോ​പി​ച്ചു. ജെ.​എ​ൻ.​യു, ഡ​ൽ​ഹി യൂ​നി​വേ​ഴ്സി​റ്റി, ജാ​മി​അ മി​ല്ലി​യ്യ ഇ​സ്​​ലാ​മി​യ, രാ​ജ​സ്ഥാ​ൻ, പോ​ണ്ടി​ച്ചേ​രി കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ ഇ​തി​ന്​ ഉ​ദാ​ഹ​ര​ണ​മാ​ണ്.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് വാ​ദി​ക്കു​ന്ന​വ​ർ ത​ന്നെ, ത​ങ്ങ​ൾ​ക്കി​ഷ്ട​മി​ല്ലാ​ത്ത​ത് കാ​ണ​രു​തെ​ന്നും പ​റ​യ​രു​തെ​ന്നു​മു​ള്ള തീ​രു​മാ​നം അ​ടി​ച്ചേ​ൽ​പി​ക്കു​ന്നു. സം​ഘ്​​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ അ​ടി​ച്ചേ​ൽ​പി​ച്ച് കാ​മ്പ​സു​ക​ളെ നി​ശ്ശ​ബ്ദ​രാ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ർ​മ​പ​ദ്ധ​തി​ക്ക് യോ​ഗം രൂ​പം ന​ൽ​കി. കാ​മ്പ​സ് മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ, കാ​മ്പ​സ് യാ​ത്ര, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണം, മു​സ്‍ലിം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്‌​തു.

എ​ക്സി​ക്യൂ​ട്ടി​വ് മീ​റ്റ് ക​ർ​ണാ​ട​ക സം​സ്ഥാ​ന മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ്​ എ​ൻ. ജാ​വേ​ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​സ്.​എ​ഫ്​ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ പി.​വി. അ​ഹ്മ​ദ് സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എ​ച്ച്. മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ അ​ഥീ​ബ് ഖാ​ൻ (ഡ​ൽ​ഹി), ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജു​ദ്ദീ​ൻ ന​ദ്‍വി, എം.​ടി. മു​ഹ​മ്മ​ദ് അ​സ്‌​ലം, കാ​സിം ഇ​നോ​ളി, ദ​ഹാ​റു​ദ്ദീ​ൻ ഖാ​ൻ (അ​സം), ന​ജ്‌​വ ഹ​നീ​ന, അ​ഡ്വ. പി.​ഇ. സ​ജ​ൽ, അ​ക്മ​ൽ പാ​ഷ (ക​ർ​ണാ​ട​ക), അ​ബൂ​ബ​ക്ക​ർ റി​സ്‌​വി, അ​ഡ്വ. നൂ​ര്‍ മു​ഹ​മ്മ​ദ് (ത​മി​ഴ്നാ​ട്), ഷ​ഹ​ബാ​സ് ഹു​സൈ​ൻ (ഝാ​ർ​ഖ​ണ്ഡ്), ശൈ​ഖ് ഇം​റാ​ൻ (ആ​ന്ധ്ര​പ്ര​ദേ​ശ്), അ​ലി കൗ​സ​ർ, അ​ബ്ദു​ൽ ഹ​ഖ് (ബി​ഹാ​ർ), ഇ​സ്‌​റാ​ഖ് മാ​ലി​ക്, മു​ഹ​മ്മ​ദ് മ​സാ​ർ (ഝാ​ർ​ഖ​ണ്ഡ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSF Country Executive
News Summary - MSF Country Executive
Next Story