എം.എസ് നഗർ കരയോഗം കുടുംബസംഗമം
text_fieldsലിംഗരാജപുരം ശ്രീസായി കലാമന്ദിറിൽ നടന്ന കെ.എൻ.എസ്.എസ് എം.എസ് നഗർ കരയോഗം കുടുംബസംഗമം
ബംഗളൂരു: കെ.എൻ.എസ്.എസ് എം.എസ് നഗർ കരയോഗം കുടുംബസംഗമം ലിംഗരാജപുരം ശ്രീസായി കലാമന്ദിറിൽ നടന്നു. സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് മങ്കര ഉദ്ഘാടനം ചെയ്തു. പത്മനാഭ റെഡ്ഡി, കെ.എൻ.എസ്.എസ് വൈസ്ചെയർമാൻ വി.ആർ. ചന്ദ്രൻ, ജന. സെക്രട്ടറി മനോഹരകുറുപ്പ്, ഐ.പി. രാമചന്ദ്രൻ, മുരളീധർ നായർ എന്നിവർ മുഖ്യാതിഥികളായി. കരയോഗം പ്രസിഡന്റ് കെ.സി.എസ് പിള്ള അധ്യക്ഷത വഹിച്ചു.
മഹി വിഭാഗം ജനനി പ്രസിഡന്റ് ശ്രീദേവി സുരേഷ്, യുവജന വിഭാഗം പ്രസിഡന്റ് ശ്രുജിത്ത് കുമാർ, ഇ.ടി. പൊന്നുകുട്ടൻ എന്നിവർ സംസാരിച്ചു. ജനറൽ കണ്‍വീനർ ആർ. രാധാകൃഷ്ണൻ സ്വാഗതവും സെക്രട്ടറി പങ്കജാക്ഷൻ നായർ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾക്ക് പുറമെ ശ്രീമിഥുൻ ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഗീതശിൽപവും ബിജു മാധവിന്റെ നേതൃത്വത്തിൽ വയലിൻ ഫ്യൂഷനും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

