എം.എസ് നഗർ കരയോഗം കുടുംബസംഗമം
text_fieldsകെ.എൻ.എസ്.എസ് എം.എസ് നഗർ കരയോഗം കുടുംബസംഗമം കെ.ജെ. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി എം.എസ് നഗർ കരയോഗം കുടുംബസംഗമം കെ.ജെ. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു. കരയോഗം പ്രസിഡന്റ് കെ.സി.എസ്. പിള്ള അധ്യക്ഷത വഹിച്ചു.
കെ.എൻ.എസ്.എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി, ജന. സെക്രട്ടറി മനോഹര കുറുപ്പ്, ബി.ബി.എം.പി പ്രതിപക്ഷ നേതാവ് പത്മനാഭ റെഡ്ഡി, ഐ.പി. രാമചന്ദ്രൻ, മുരളീധർ നായർ, മഹിള വിഭാഗം ജനനി പ്രസിഡന്റ് ശ്രീദേവി സുരേഷ്, യൂത്ത് വിങ് പ്രസിഡന്റ് ശ്രീജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
ജനറൽ കണ്‍വീനർ കെ.പി. രഘുനാഥ് സ്വാഗതവും സെക്രട്ടറി പങ്കജാക്ഷൻ നായർ നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും കോമഡി ഷോ, സംഗീതശിൽപം, ഗാനമേള എന്നിവയും അരങ്ങേറി.

