എം.ആർ.പി.എൽ എൻഡോസൾഫാൻ ഇരകളുടെ പരിപാലന കേന്ദ്രത്തിന് ഒരു കോടി രൂപ നൽകി
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ പരിപാലനത്തിന് പുതിയ കേന്ദ്രം തുടങ്ങാൻ മംഗളൂരു റിഫൈനറി പെട്രോളിയം ലിമിറ്റഡ് (എം.ആർ.പി.എൽ) ഒരു കോടി രൂപ നൽകി.
കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. എം.ആർ.പി.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ എം. കൃഷ്ണ ഹെഗ്ഡെ, അഡ്മിനിസ്ട്രേഷൻ വിഭാഗം ചീഫ് ജനറൽ മാനേജർ എ. മനോജ് കുമാർ എന്നിവർ ചേർന്ന് തുകയുടെ ചെക്ക് ജില്ല ഡെപ്യൂട്ടി കമീഷണർ മുള്ളൈ മുഗിളന്റെ സാന്നിധ്യത്തിൽ ജില്ല ആരോഗ്യ ഓഫിസർ ഡോ. തിമ്മയ്യക്ക് കൈമാറി.
കൊക്കടയിൽ സ്ഥാപിക്കുന്ന ഡേ കെയർ സെന്റർ ബെൽത്തങ്ങാടി താലൂക്കിലെ 1673 എൻഡോസൾഫാൻ ഇരകൾക്ക് നിലവിൽ ലഭിക്കുന്ന പരിചരണം മെച്ചപ്പെടാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

