റിഫൈനറി സ്ഫോടനം; ഉന്നതതല അന്വേഷണം നടത്തും
text_fieldsമംഗളൂരു: എംആർപിഎൽ സ്ഫോടന സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ ഉറപ്പ് നൽകിയതായി ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി യു.ടി. ഖാദർ പറഞ്ഞു. ബുധനാഴ്ച രാത്രി വെൻലോക്ക് ആശുപത്രിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഇതിനകം വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താൻ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ഉറപ്പ് നൽകിയതായും ഖാദർ പറഞ്ഞു.
സംഭവസ്ഥലം സന്ദർശിക്കാനും ആളുകളുടെ ആശങ്കകൾ കേൾക്കാനും ഇരകൾക്ക് പിന്തുണ നൽകാനും ശിവകുമാർ തന്നോട് നിർദ്ദേശിച്ചതായി ഖാദർ പറഞ്ഞു. എം.ആർ.പി.എല്ലിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇരകളെ സന്ദർശിച്ചിട്ടില്ലെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ഇത് അനുചിതമാണെന്ന് വിശേഷിപ്പിച്ച ഖാദർ കമ്പനി ഉദ്യോഗസ്ഥർ മരിച്ച യുവാവിന്റെ കുടുംബവുമായും പരിക്കേറ്റവരുമായും സംസാരിക്കണമായിരുന്നുവെന്ന് പറഞ്ഞു. ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ എംആർപിഎൽ അധികൃതരുമായി താൻ സംസാരിക്കും.
സ്ഫോടനത്തിൽ വീടുകൾക്കും ആരാധനാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കമ്മീഷണർ മുഖേന ഇക്കാര്യം അന്വേഷിക്കുമെന്നും നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ എംആർപിഎല്ലിനോട് നിർദ്ദേശിക്കുമെന്നും ഖാദർ അറിയിച്ചു.
ബുധനാഴ്ചയുണ്ടായ വൻ സ്ഫോടനത്തി. മുൽക്കി സ്വദേശി മനീഷ് കർകേര (30) മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

