വീരാജ്പേട്ട പൊലീസ് സ്റ്റേഷനിൽ ഭീഷണിയുമായി എം.പി
text_fieldsമംഗളൂരു: കുടക്-മൈസൂരു എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിംഹ, വീരാജ്പേട്ട റൂറൽ പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം. കർണാടക സർക്കാറിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രവർത്തകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പു പറയിച്ചതാണ് പ്രകോപനം. കോൺഗ്രസിന്റെ ഏജൻസി പണി തുടർന്നാൽ ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ ഇരച്ചുകയറുമെന്ന് താക്കീത് ചെയ്താണ് എം.പി മടങ്ങിയത്. മുൻ നിയമസഭ സ്പീക്കർ കെ.ജി. ബൊപയ്യയും എം.പിക്കൊപ്പമുണ്ടായിരുന്നു.
വീരാജ്പേട്ട റൂറൽ സ്റ്റേഷൻ പരിധിയിൽ അമ്മത്തി ഗ്രാമത്തിലെ ബി.ജെ.പി പ്രവർത്തകൻ ലോഷൻ കരിയപ്പ ‘കർണാടകയിലെ എ.ടി.എം സർക്കാർ തെലങ്കാന തെരഞ്ഞെടുപ്പിലേക്ക് പണം ഒഴുക്കുന്നു’എന്ന പോസ്റ്റിട്ടിരുന്നു. ഇതുസംബന്ധിച്ച് കുടക് ജില്ല പൊലീസ് സൂപ്രണ്ടിന് ലഭിച്ച പരാതി വീരാജ്പേട്ട റൂറൽ പൊലീസിന് കൈമാറി. കരിയപ്പയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്ഷമാപണം എഴുതി വാങ്ങിയ ശേഷം പോസ്റ്റ് നീക്കം ചെയ്യിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

