മംഗളൂരു-തിരു.-കരാവലി എക്സ്പ്രസ് ട്രെയിനുകൾക്ക് നാമങ്ങൾ നിർദേശിച്ച് കട്ടീൽ എംപി
text_fieldsമംഗളൂരു: മംഗളൂരുവിൽ നിന്നുള്ള വിവിധ ട്രെയിനുകൾക്ക് നാമങ്ങൾ നിർദേശിച്ച് ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി.മംഗളൂരു സെൻട്രൽ -തിരുവനന്തപുരം എക്സ്പ്രസിന് കരാവലി എക്സ്പ്രസ് എന്ന പേരാണ് നിർദേശിച്ചത്.
മറ്റു ട്രെയിനുകളും നിർദേശിച്ച നാമങ്ങളും: ചെന്നൈ എഗ്മൂർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ്-ചന്ദ്രഗിരി.
മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് -തുളുനാട്.
മംഗളൂരു സെൻട്രൽ-എം.ജി.ആർ ചെന്നൈ സെൻട്രൽ-തേജസ്വിനി.
കെ.എസ്.ആർ ബംഗളൂരു -കണ്ണൂർ-മംഗളൂരു സെൻട്രൽ എക്സ്പ്രസ് -റാണി അബ്ബക്ക.
മംഗളൂരു -മൈസൂറു-ബംഗളൂരു എക്സ്പ്രസ് -മംഗള ദേവി.
മംഗളൂരു സെൻട്രൽ -മഡ്ഗോവ എക്സ്പ്രസ് -സൗപർണിക.
മംഗളൂരു ജങ്ഷൻ -വിജയപുര എക്സ്പ്രസ് -ഹേമാവതി.
മംഗളൂരു സെൻട്രൽ -കച്ചിഗുഡ എക്സ്പ്രസ് -ഫൽഗുനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

