Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅമ്മമാർ പുതുതലമുറയെ...

അമ്മമാർ പുതുതലമുറയെ പ്രാപ്തരാക്കണം -ശോഭൻ ജോർജ് എബ്രഹാം

text_fields
bookmark_border
അമ്മമാർ പുതുതലമുറയെ പ്രാപ്തരാക്കണം -ശോഭൻ ജോർജ് എബ്രഹാം
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന മാ​തൃ ദി​നാ​ഘോ​ഷ​ത്തി​ല്‍ നി​ന്ന്

ബം​ഗ​ളൂ​രു: സ​മ​കാ​ലി​ക ലോ​ക​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​ൽ മ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​വാ​ൻ അ​മ്മ​മാ​ർ കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​മ്മ​മാ​ർ മ​ക്ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ക​യും അ​വ​രെ സാ​ഹോ​ദ​ര്യ​ത്തോ​ടെ​യും ഉ​ദാ​ര​ത​യോ​ടെ​യും അ​നു​ക​മ്പ​യോ​ടെ​യും പെ​രു​മാ​റു​വാ​നും ഒ​പ്പം ത​ന്നെ സ്വാ​ത​ന്ത്ര്യ​ബോ​ധ​ത്തോ​ടെ​യും ആ​ത്മ​ശ​ക്തി​യോ​ടെ​യും മു​ന്നോ​ട്ടു​പോ​കു​വാ​നും മ​ക്ക​ളെ പ​ര്യാ​പ്ത​മാ​ക്ക​ണ​മെ​ന്നും പ്ര​മു​ഖ പ​രി​ശീ​ല​ക​നും മോ​ട്ടി​വേ​റ്റ​റു​മാ​യ ശോ​ഭ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം വ​നി​താ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച മാ​തൃ ദി​നാ​ഘോ​ഷം ഇ​ന്ദി​ര​ന​ഗ​ർ കൈ​ര​ളി നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള സ​മാ​ജം വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ർ​സ​ൻ സു​ധ വി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ട്ര​ഷ​റ​ർ ജോ​ർ​ജ് തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മു​ര​ളി​ധ​ര​ൻ, കേ​ര​ള സ​മാ​ജം ഐ.​എ.​എ​സ് അ​ക്കാ​ദ​മി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് ഗോ​പ​കു​മാ​ർ ഐ.​ആ​ർ.​എ​സ്, വ​നി​താ വി​ഭാ​ഗം വൈ​സ് ചെ​യ​ർ​പേ​ർ​സ​ൻ ദി​വ്യ മു​ര​ളി, അ​ജി​ത, പ്രോ​ഗാം ക​ൺ​വീ​ന​ർ സു​ധ വി​നേ​ഷ്, സു​ജ ഗോ​പ​കു​മാ​ർ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അം​ബി​ക സു​രേ​ഷ്, പ്രി​യ​ദ​ർ​ശി​നി, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ഷൈ​മ ര​മേ​ഷ്, ക​ന്‍റോ​ണ്‍മെ​ന്‍റ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൻ ലൈ​ല രാ​മ​ച​ന്ദ്ര​ൻ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സി. ​ഗോ​പി​നാ​ഥ​ൻ, ട്ര​ഷ​റ​ർ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള സ​മാ​ജം മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന മു​തി​ർ​ന്ന അ​മ്മ​മാ​രാ​യ ന​ളി​നി ദാ​സ്, രാ​ധാ നാ​യ​ർ, രോ​ഹി​ണി വാ​സു​ദേ​വ​ൻ, സു​മ​തി ത​ങ്ക​പ്പ​ൻ, സ​ര​സ്വ​തി, പ​ദ്മ​വ​തി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ശു​ഭ ദി​നേ​ഷ് അ​വ​ത​രി​പ്പി​ച്ച ഏ​ക പ​ത്ര നാ​ട​കം ‘ആ​രു​ടെ പ​താ​ക’, സം​ഗീ​ത സ​ന്ധ്യ, അ​ത്താ​ഴ വി​രു​ന്ന് എ​ന്നി​വ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new generationmothersBengaluru
News Summary - Mothers should empower the new generation - Shobhan George Abraham
Next Story