നവജാത ശിശുവിനെ മാതാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; ഇടയ സ്ത്രീകൾ കണ്ടെത്തി മുലയൂട്ടി
text_fieldsബംഗളൂരു: ദാരിദ്ര്യവും കുടുംബത്തിലെ പഴിയും ഭയന്ന് നവജാത ശിശുവിനെ മാതാവ് പുതപ്പിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. കാലികളെ മേയ്ക്കാൻ വന്ന സ്ത്രീകൾ മുലയൂട്ടി ചോരക്കുഞ്ഞിനെ ശിശു വികസന അധികൃതർക്ക് കൈമാറി. തുമകൂരു സിറ താലൂക്കിൽ കല്ലമ്പെല്ലക്കടുത്ത മതനഹള്ളി ഗ്രാമത്തിലാണ് സംഭവം.
രണ്ടാമത് പിറന്നതും പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് കമലമ്മ എന്ന വീട്ടമ്മയാണ് കടുംകൈ ചെയ്തത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട ചില ഇടയന്മാർ കുട്ടിയെ രക്ഷപ്പെടുത്തി. അവർക്കിടയിലെ സ്ത്രീകൾ കുഞ്ഞിനെ വൃത്തിയാക്കി മുലയൂട്ടുകയും ചെയ്തു.
കല്ലമ്പെല്ല പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ പിന്നീട് വനിത ശിശു വികസന വകുപ്പിന് കൈമാറി. വീട്ടിലായിരുന്നു കമലമ്മയുടെ പ്രസവം. ദാരിദ്ര്യവും വീണ്ടും പെൺകുട്ടിയെ പ്രസവിച്ചതിന് കുടുംബത്തിലുണ്ടായ കലഹവുമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമെന്ന് കമലമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മയും കുഞ്ഞും ഇപ്പോൾ സിറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

