റമദാനെ വരവേൽക്കാനൊരുങ്ങി മസ്ജിദുകൾ
text_fieldsബംഗളൂരു: പരിശുദ്ധ റമദാനെ വരവേൽക്കാനൊരുങ്ങി നഗരത്തിലെ മസ്ജിദുകൾ. മലയാളി സംഘടനകളുടെയും മഹല്ലുകളുടെയും നേതൃത്വത്തിലുള്ള മസ്ജിദുകളിലടക്കം വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പള്ളികൾ ശുചീകരിച്ചും നോമ്പുതുറക്കും തറാവീഹ് നമസ്കാരത്തിനുമുള്ള സൗകര്യങ്ങളൊരുക്കുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയും വിശ്വാസികൾ കർമനിരതരാണ്.
മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ ഡബ്ൾ റോഡ് ശാഫി മസ്ജിദിൽ രാത്രി ഒമ്പതിന് തറാവീഹ് നടക്കും. ജയനഗർ മസ്ജിദ് യാസീനിൽ ഒന്നാം തറാവീഹ് 8 .15നും രണ്ടാം തറാവീഹ് 10നും നടക്കും. മോത്തി നഗർ എം.എം.എ ഹാൾ- 9.30, കർണാടക മലബാർ സെൻറർ ക്രസന്റ് സ്കൂൾ- 9.30, ആസാദ് നഗർ മസ്ജിദ് നമിറ -8.30 എന്നിങ്ങനെ തറാവീഹ് നടക്കും. യഥാക്രമം സെയ്തു മുഹമ്മദ് നൂരി, മുഹമ്മദ് മുസ്ലിയാർ കുടക്, കബീർ മുസ്ലിയാർ, പി.എം. മുഹമ്മദ് മൗലവി, അബ്ദുൽ അസീസ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകും. നോമ്പുതുറക്കുന്നതിനും അത്താഴത്തിനുമുള്ള സൗകര്യങ്ങളും വിവിധ കേന്ദ്രങ്ങളിൽ സജ്ജീകരിച്ചതായും ഭക്ഷണധാന്യകിറ്റുകൾ റമദാൻ ആദ്യവാരത്തിൽ വിതരണം ചെയ്യുമെന്നും എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. ഫോൺ: 9071120 120.
- ബംഗളൂരു: ഡി.ജെ ഹള്ളി മിസ്ബാഹുൽ ഹുദാ ചാരിറ്റബ്ൾ ട്രസ്റ്റിനു കീഴിലെ മസ്ജിദ് അൽ മദീനയിൽ രാത്രി 10.30ന് തറാവീഹ് നമസ്കാരം നടക്കും. ഷാഫി ഫൈസി നേതൃത്വം നൽകും. ഫോൺ: 9845099450.
- ബംഗളൂരു: നീലസാന്ദ്ര കേരള മുസ്ലിം വെൽഫെയർ അസോസിയേഷന് കീഴിലെ മദീന മസ്ജിദിൽ ആദ്യ തറാവീഹ് രാത്രി 8.30ന് നടക്കും. ഹംസ ഉസ്താദ് നേതൃത്വം നൽകും. രണ്ടാം തറാവീഹ് രാത്രി 10.30ന് നടക്കും. ഷരീഫ് സിറാജി നേതൃത്വം നൽകും. ഫോൺ: 9448201129.
- ബംഗളൂരു: ബനശങ്കരി മിൻഹാജ് നഗർ അമീൻ മസ്ജിദിലെ തറാവീഹ് നമസ്കാരം 10.30ന് നടക്കും. മിദ്ലാജ് ഹുദവി നേതൃത്വം നൽകും. ഫോൺ: 94486 75349
- ബംഗളൂരു: മസ്ജിദുറഹ്മ കോൾസ് പാർക്കിൽ ഇശാഅ് നമസ്കാരം 8.30നും തറാവീഹ് നമസ്കാരം 8.45നും നടക്കും. നഫീസ് അൽ ഖാസിമി നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയതായി മസ്ജിദ് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 6360 850586
- ബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിനു കീഴിലെ ശിവാജി നഗർ സലഫി മസ്ജിദിൽ ഇശാഅ് നമസ്കാരം രാത്രി 8.40നും തുടർന്ന് തറാവീഹ് നമസ്കാരം 9.00 മണിക്കും, ബി.ടി.എം സലഫി മസ്ജിദിൽ ഇശാഅ് നമസ്കാരം 8.45നും, തറാവീഹ് നമസ്കാരം 9.00 മണിക്കും, ഹെഗ്ഡെ നഗർ സലഫി മസ്ജിദിൽ ഇശാഅ നമസ്കാരം 8.30നും തറാവീഹ് നമസ്കാരം 8.45നും ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9900001339തറാവീഹ് നമസ്കാരം
- ബംഗളൂരു: ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദിലെ തറാവിഹ് നമസ്കാരം രാത്രി 9.30ന് ആരംഭിക്കും. ഹുസൈനാർ ഫൈസി നേതൃത്വം നൽകും. ഫോൺ: 9845520480.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

