കബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പാർക്കിങ്
text_fieldsബംഗളൂരു: കബൺ പാർക്കിൽ വാരാന്ത്യ ദിനങ്ങളിൽ എത്തുന്ന സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് പാർക്കിന് സമീപം കൂടുതൽ ഇടങ്ങളിൽ വാഹന പാർക്കിങ് അനുവദിക്കാൻ ബംഗളൂരു ട്രാഫിക് പൊലീസ് തീരുമാനിച്ചു. ഞായറാഴ്ചകളിൽ ഓൾഡ് കെ.ജി.ഐ.ഡി (കർണാടക ഗവ. ഇൻഷുറൻസ് ഡിപാർട്മെന്റ്) ബിൽഡിങ്ങിന് സമീപം പാർക്കിങ് ഏരിയയിൽ ഇനി മുതൽ വാഹനങ്ങൾ നിർത്തിയിടാം.
പ്രവൃത്തിദിവസമല്ലാത്ത ശനിയാഴ്ചകളിൽ ഹൈകോർട്ടിന് സമീപത്തെ പാർക്കിങ് ഏരിയയിലും വാഹനങ്ങൾ പാർക്ക് ചെയ്യാം. കബൺ പാർക്കിന് സമീപത്തെ മറ്റു പാർക്കിങ് ഏരിയകളിലെന്നപോലെ ഇവിടെയും പാർക്കിങ് ഫീ നൽകേണ്ടിവരും. ഇതോടെ 200 കാറുകളും 400 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനാവും. രാവിലെ ആറു മുതൽ വൈകീട്ട് 6.30 വരെയാണ് പാർക്കിങ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. ബൈക്കിന് മണിക്കൂറിന് 25 രൂപയും കാറിന് 50 രൂപയുമാണ് കബൺ പാർക്കിന് സമീപത്തെ പാർക്കിങ് ചാർജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

