Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറിലീഫ് പ്രവർത്തനങ്ങളിൽ...

റിലീഫ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും: കർണാടക മൈനോരിറ്റി കൾചറൽ സെന്‍റര്‍

text_fields
bookmark_border
റിലീഫ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും: കർണാടക മൈനോരിറ്റി കൾചറൽ സെന്‍റര്‍
cancel
camera_alt

ബി.ടി.എം. മഡിവാള ഫസ്റ്റ് സ്റ്റേജ് ഏരിയയിൽ കർണാടക മൈനോറിറ്റി കൾചറൽ സെന്‍റര്‍ റമദാൻ ഈദ് കിറ്റുകൾ വിതരണം ചെയ്യുന്നു

ബംഗളൂരു: ബി.ടി.എം. മഡിവാള ഫസ്റ്റ് സ്റ്റേജ് ഏരിയയിൽ കർണാടക മൈനോരിറ്റി കൾചറൽ സെന്‍റര്‍ റമദാൻ ഈദ് കിറ്റുകൾ വിതരണം ചെയ്തു .

തുടർന്നും ബംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും റിലീഫ് പ്രവർത്തനങ്ങളിലും ജീവ കാരുണ്യ പ്രവർത്തനങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും മൈനോറിറ്റി കൾചറൽ സെന്‍റര്‍ ബംഗളൂരു ഭാരവാഹികൾ അറിയിച്ചു. ബി.ടി.എം.ഫസ്റ്റ് സ്റ്റേജ് ഏരിയ യിലെ മദീന മസ്ജിദ് പരിസരത്തു നടന്ന പരിപാടിയിൽ മൗലാനാ ഫിറോസ് ഹസ്രത്ത് കിറ്റുകൾ വിതരണോദ്ഘാടനം നിർവഹിച്ചു .

തിലക് നഗർ എസ് .കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്‍റ് ഇസ്മായിൽ സൈനി പ്രാർഥനക്ക് നേതൃത്വം നൽകി. മൈനോറിറ്റി കൾചറൽ സെന്‍റര്‍ ഭാരവാഹികളായ താഹിർ മിസ്ബാഹി, സി.എച്ച്. ഷാജൽ തച്ചംപൊയിൽ, ഹാഷിം മടിവാള, സിനാൻ തുടങ്ങിയവർ റിലീഫ് വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakametronewsBanglore
News Summary - More focus will be placed on relief activities: Karnataka Minority Cultural Center
Next Story