Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 3:18 AM GMT Updated On
date_range 21 Nov 2023 3:18 AM GMTഹംപിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം
text_fieldsbookmark_border
ബംഗളുരു: പൈതൃകനഗരമായ ഹംപിയിൽ എത്തുന്നവർക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി സർക്കാറിന് നിർദേശം നൽകി. വിദേശസഞ്ചാരികൾ വരെ എത്തുന്ന ഇടമായിട്ടും ഹംപിയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന പൊതുതാൽപര്യ ഹരജിയിലാണിത്. സർക്കാർ എടുത്ത നടപടികൾ അഡ്വക്കറ്റ് ജനറൽ കോടതിയിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വർലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു.
Next Story