മംഗളൂരുവിൽ മലയാളി യുവാക്കൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം
text_fieldsബംഗളൂരു: ദക്ഷിണകന്നട ജില്ലയിലെ സോമേശ്വര ബീച്ചിൽ മലയാളി യുവാക്കൾക്കുനേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. വ്യാഴാഴ്ച വൈകീട്ട് 7.20ഓടെ ബീച്ചിൽ ഇവരുടെ സുഹൃത്തുക്കളായ പെൺകുട്ടികളോട് സംസാരിച്ചുനിൽക്കുമ്പോഴായിരുന്നു സംഭവം. അക്രമികളായ യതീഷ്, സച്ചിൻ, സുഹൻ, അഖിൽ, പ്രായപൂർതിയാകാത്ത ഒരാൾ എന്നിവരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ചിൽ ഉള്ളാൾ പൊലീസ് പരിശോധന ശക്തമാക്കി. മംഗളൂരുവിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടികളെ കാണാനെത്തിയവരായിരുന്നു മലയാളികൾ. വേറെ സമുദായക്കാരായ പെൺകുട്ടികളുമായി സംസാരിച്ചത് ചോദ്യം ചെയ്ത സംഘമാണ് ഇവരെ ആക്രമിച്ചത്. പരിക്കേറ്റ ഇവർ ദേർലകട്ടെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

