കന്യാമറിയത്തിന്റെ ജന്മദിനം കത്തോലിക്കർ കതിരുകളേന്തി ആഘോഷിച്ചു
text_fieldsമോണ്ടി ഫെസ്റ്റിൽ വൈദികൻ ആശീർവദിക്കുന്നു
മംഗളൂരു: കത്തോലിക്ക വിഭാഗം ക്രിസ്ത്യാനികൾ ഞായറാഴ്ച മംഗളൂരുവിലും ഉഡുപ്പിയിലും മോണ്ടി ഫെസ്റ്റ് നടത്തി. കന്യാമറിയത്തിന്റെ ജന്മദിനം കൊയ്ത്തുത്സവം കൂടിയായി കൊണ്ടാടി. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കതിരുകളേന്തി ഘോഷയാത്രകളും സംഘടിപ്പിച്ചു. ഭക്തജനങ്ങൾ വൈദികർക്ക് കതിരുകൾ സമ്മാനിച്ചു. വൈദികർ ആശീർവാദം നേർന്നു. ആഘോഷഭാഗമായി വീടുകളിൽ വിവിധതരം പച്ചക്കറി വിഭവങ്ങൾ തയാറാക്കിയിരുന്നു. സെപ്റ്റംബർ എട്ടിന് ഈ മേഖലയിലെ കത്തോലിക്ക വിഭാഗം എല്ലാ വർഷവും മോണ്ടി ഫെസ്റ്റ് കൊണ്ടാടിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

