Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ മേ​യ്...

കർണാടകയിൽ മേ​യ് അ​വ​സാ​ന​ത്തോ​ടെ കാ​ല​വ​ർ​ഷം എ​ത്തും

text_fields
bookmark_border
കർണാടകയിൽ മേ​യ് അ​വ​സാ​ന​ത്തോ​ടെ കാ​ല​വ​ർ​ഷം എ​ത്തും
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കാ​ല​വ​ർ​ഷം മേ​യ് അ​വ​സാ​ന​ത്തോ​ടെ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ​വി​ദ​ഗ്ധ​ർ. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം മേ​യ് 26 ഓ​ടെ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നും തു​ട​ര്‍ന്നു​ള്ള ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ർ​ണാ​ട​ക​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

സാ​ധാ​ര​ണ​യാ​യി ജൂ​ൺ മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ ക​ർ​ണാ​ട​ക​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ മ​ണ്‍സൂ​ണ്‍ നേ​ര​ത്തെ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. മേ​യ് 22 വ​രെ ക​ർ​ണാ​ട​ക​യി​ലെ നി​ര​വ​ധി ജി​ല്ല​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ർ​ണാ​ട​ക​യു​ടെ വ​ട​ക്ക​ൻ ഉ​ൾ​നാ​ടു​ക​ളി​ലും തെ​ക്ക​ൻ ഉ​ൾ​നാ​ടു​ക​ളി​ലും മ​ണി​ക്കൂ​റി​ൽ 50-60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റ്, ഇ​ടി​മി​ന്ന​ൽ, ശ​ക്ത​മാ​യ മ​ഴ എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് (ഐ.​എം.​ഡി) പ്ര​വ​ചി​ച്ചു.

ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ഡ, ദ​ക്ഷി​ണ ക​ന്ന​ഡ ,ക​ല​ബു​റ​ഗി, ബി​ദ​ർ, റാ​യ്ച്ചൂ​ർ, യാ​ദ്ഗി​ർ തു​ട​ങ്ങി​യ വ​ട​ക്ക​ൻ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും ബം​ഗ​ളൂ​രു, ചാ​മ​രാ​ജ​ന​ഗ​ർ, ഹാ​സ​ൻ, കു​ട​ക്, കോ​ലാ​ർ, മാ​ണ്ഡ്യ, മൈ​സൂ​രു, രാ​മ​ന​ഗ​ര, ബം​ഗ​ളൂ​രു റൂ​റ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ തെ​ക്ക​ൻ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും മേ​യ് 22 വ​രെ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ല്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakametroMonsoon
News Summary - Monsoon to arrive in Karnataka by end of May
Next Story