കണ്ണാടി നോക്കി മസാജ്, പിന്നാലെ ‘മുടിവെട്ട്’; സലൂണിൽ അപ്രതീക്ഷിത അതിഥിയായി കുരങ്ങൻ
text_fieldsമംഗളൂരു:ചാമരാജനഗർ ശാന്തേമരഹള്ളി ഗ്രാമത്തിൽ കുരങ്ങ് സലൂണിൽ കയറി മുടി ‘മുറിപ്പിച്ച’ ശേഷം ശാന്തനായി ഇറങ്ങിപ്പോയി. തുടക്കത്തിൽ പേടി തോന്നിയെങ്കിലും നല്ല കുരങ്ങ് മെരുക്കവും അച്ചടക്കവും പാലിച്ചതായി സലൂൺ ഉടമ കെ.സി.ദേവരാജു പറഞ്ഞു.
‘ആ കുരങ്ങ് കണ്ണാടിയുടെ മുന്നിൽ സ്വയം നോക്കി കുറച്ചു നേരം നിന്നു.തുടക്കത്തിൽ എനിക്ക് പേടിയായിരുന്നു. പക്ഷേ അത് വളരെ ശാന്തനാണെന്ന് കണ്ടപ്പോൾ അത്ഭുതം തോന്നി. കസേരയിൽ ഇരുന്ന് കുരങ്ങ് അതിന്റെ തലയിൽ മൃദുവായി മസാജ് ചെയ്യാൻ തുടങ്ങി.നന്നായി ആസ്വദിച്ചായിരുന്നു അത്. തുടർന്ന് കുറച്ചു നേരം കണ്ണുകൾ അടച്ച് ഇരുന്നു. പിന്നീട് മുടി മുറിക്കാൻ ആംഗ്യം കാണിച്ചു.താൻ കത്രികയും ചീപ്പും എടുത്ത് അതിന്റെ മുടി വെട്ടിമാറ്റുന്നതായി അഭിനയിച്ചു’- ദേവരാജു പറഞ്ഞു.
കടയിലുണ്ടായിരുന്ന മറ്റുള്ളവർ അതിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലുംശരീരത്തിൽ വീണ മുടി വൃത്തിയാക്കുമ്പോലെ അഭിനയിച്ചപ്പോൾ മാത്രമാണ് പുറത്തേക്ക് പോയതെന്ന് ദേവരാജു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

