Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടേത് ‘ഫേക്ക് ഇൻ ഇന്ത്യ’ സർക്കാർ -സിദ്ധരാമയ്യ

text_fields
bookmark_border
റോബോഗോഡ് വിവാദത്തിൽ പ്രതികരണം
Siddaramaiah and robot
cancel
camera_alt

സി​ദ്ധ​രാ​മ​യ്യ, റോ​ബോ​ട്ട്

ബംഗളൂരു: ഗാൽഗോട്ടിയാസ് സർവകലാശാലയിലെ റോബോഡോഗ് വിവാദത്തിനിടയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഭരണകക്ഷിയായ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. അവർ ‘കോപ്പി-പേസ്റ്റ്’ ചെയ്തുവെന്ന് ബുധനാഴ്ച ‘എക്‌സ്’ പോസ്റ്റിൽ അദ്ദേഹം ആരോപിച്ചു. ആദ്യം, അവർ യു.പി.എ പദ്ധതികളും കോൺഗ്രസ് ഉറപ്പുകളും പകർത്തി. അവയെ അവരുടെ സ്വന്തം മഹത്തായ ദർശനമായി പുനർനാമകരണം ചെയ്തു.

ഇപ്പോൾ, സാങ്കേതികവിദ്യ പോലും കോപ്പി-പേസ്റ്റ് ആണ്. കേന്ദ്രത്തെ വിമർശിച്ച കർണാടക മുഖ്യമന്ത്രി, മോദി സർക്കാർ ‘മെയ്ക്ക് ഇൻ ഇന്ത്യ’യിൽ വിശ്വസിക്കുന്നില്ല, പകരം, അവർ ‘ഫേക്ക് ഇൻ ഇന്ത്യ’യിൽ വിശ്വസിക്കുന്നുവെന്ന് കുറിച്ചു. എ.ഐ ഇംപാക്ട് ഉച്ചകോടി പോലുള്ള പ്രമുഖ വേദിയിൽ, ഈ സംഭവം രാജ്യത്തിന് അന്താരാഷ്ട്ര നാണക്കേട് വരുത്തിവെച്ചതായി അദ്ദേഹം പറഞ്ഞു.

സ്വകാര്യ സ്ഥാപനം ബി.ജെ.പിയുമായി ബന്ധമുള്ളതാണെന്ന് ആരോപിച്ച സിദ്ധരാമയ്യ, എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ, ബി.ജെ.പിയുമായി ബന്ധമുള്ള ഒരു സ്ഥാപനം ഒരു ചൈനീസ് റോബോട്ടിനെ ‘ഇന്ത്യൻ നവീകരണം’ എന്ന് വിശേഷിപ്പിച്ചെന്നും ചൈനീസ് മാധ്യമങ്ങൾ അത് പെട്ടെന്ന് തുറന്നുകാട്ടിയെന്നും ആ കാഴ്ചയെ അന്താരാഷ്ട്ര നാണക്കേടാക്കി മാറ്റിയെന്നും പറഞ്ഞു. നേതാവ് എങ്ങനെയാണോ, അനുയായിയും അങ്ങനെ തന്നെയാണ്. ഈ സംഭവം ഇന്ത്യയുടെ സൽപ്പേരിന് കളങ്കം വരുത്തി. അതാണ് യഥാർഥ നാണക്കേട് -അദ്ദേഹം തുടർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi's government is 'Fake in India' - Siddaramaiah
Next Story