Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവോ​ട്ട​ർ പ​ട്ടി​ക...

വോ​ട്ട​ർ പ​ട്ടി​ക ദു​രു​പ​യോ​ഗം ചെ​യ്ത ഏ​ക പ്ര​ധാ​ന​മ​ന്ത്രി മോ​ദി -സി​ദ്ധ​രാ​മ​യ്യ

text_fields
bookmark_border
വോ​ട്ട​ർ പ​ട്ടി​ക ദു​രു​പ​യോ​ഗം ചെ​യ്ത ഏ​ക പ്ര​ധാ​ന​മ​ന്ത്രി മോ​ദി -സി​ദ്ധ​രാ​മ​യ്യ
cancel
camera_alt

സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് എ​ന്ന​തി​നാ​ല്‍ വോ​ട്ട​ർ പ​ട്ടി​ക ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​യി​ലെ ഏ​ക പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, ഇ​ന്ദി​രാ​ഗാ​ന്ധി എ​ന്നി​വ​ര്‍ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ ക​മീ​ഷ​നെ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ആ​രോ​പ​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച ബാ​പ്പു​ജി എം.​ബി.​എ കോ​ള​ജ് ഹെ​ലി​പാ​ഡി​ൽ മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് ഒ​രി​ക്ക​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ല. ച​ര​ക്ക് സേ​വ​ന നി​കു​തി​യു​ടെ (ജി.​എ​സ്.​ടി)​കാ​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക രാ​ജ്യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. രാ​ജ്യ​ത്തി​ന്‍റെ ജി.​ഡി.​പി നി​ര​ക്ക് 7.14 ശ​ത​മാ​നം ആ​ണെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ ജി.​ഡി.​പി നി​ര​ക്ക് 8.1 ശ​ത​മാ​നം ആ​ണെ​ന്നും ക​ർ​ണാ​ട​ക​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മ്പോ​ള്‍ രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം വാ​യ്പ 53.11 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു​ശേ​ഷം 2013 വ​രെ​യു​ള്ള സ​ര്‍ക്കാ​റു​ക​ള്‍ ക​ട​മെ​ടു​ത്ത വാ​യ്പ​ക​ളാ​ണി​ത്. എ​ങ്കി​ല്‍ നി​ല​വി​ല്‍ വാ​യ്പ​ക​ൾ 218 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി. 12 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​രേ​ന്ദ്ര മോ​ദി ക​ട​മെ​ടു​ത്ത ആ​കെ വാ​യ്പ​ക​ൾ 165 ല​ക്ഷം കോ​ടി രൂ​പ​യാ​ണെ​ന്നും ന​രേ​ന്ദ്ര മോ​ദി​യെ എ​ന്താ​ണ് വി​ളി​ക്കേ​ണ്ട​ത് എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ലോ​ക​ത്ത് ര​ണ്ട് ത​രം സാ​മ്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. സ​വ​ർ​ണ​ർ​ക്ക് ഗു​ണം ചെ​യ്യു​ന്ന​വ​യും താ​ഴ്ന്ന വി​ഭാ​ഗ​ത്തി​ന് ഗു​ണം ചെ​യ്യു​ന്ന​തും.

ബി.​ജെ.​പി സ​വ​ർ​ണ​ർ​ക്ക് അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് താ​ഴ്ന്ന വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്കാ​യി നി​ല​കൊ​ള്ളും. ബ​സ​വ​ണ്ണ, അം​ബേ​ദ്ക​ർ, മ​ഹാ​ത്മാ​ഗാ​ന്ധി എ​ന്നി​വ​രു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ണ്ണു​നീ​ർ തു​ട​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ളെ ബി.​ജെ.​പി എ​പ്പോ​ഴും എ​തി​ർ​ക്കു​ന്നു. കോ​ണ്‍ഗ്ര​സ് ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് പ​ണം കൈ​മാ​റു​ന്നു. 2019 മു​ത​ൽ 2023 വ​രെ നാ​ല് വ​ർ​ഷം സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലി​രു​ന്ന ബി.​ജെ.​പി സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ദാ​വ​ൻ​ഗ​രെ, ബ​ഗ​ൽ​കോ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ട്. മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഭ​വ​ന മ​ന്ത്രി ബി.​ഇ​സ​ഡ്. സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ ഏ​പ്രി​ൽ അ​ഞ്ച് മു​ത​ൽ എ​ത്തു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voterPrime MinisterSiddaramaiahmetro
News Summary - Modi is the only Prime Minister who misused the voter list: Siddaramaiah
Next Story