Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമോ​ദി ഭ​ര​ണ​ത്തി​ന് 12...

മോ​ദി ഭ​ര​ണ​ത്തി​ന് 12 വ​യ​സ്സ്; ബി.​ജെ.​പി പൂ​ജ ന​ട​ത്തി

text_fields
bookmark_border
മോ​ദി ഭ​ര​ണ​ത്തി​ന് 12 വ​യ​സ്സ്; ബി.​ജെ.​പി പൂ​ജ ന​ട​ത്തി
cancel
camera_alt

ക​ദ്രി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക പൂ​ജ

മം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ 12 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി.​ജെ.​പി മം​ഗ​ളൂ​രു സൗ​ത്ത് മ​ണ്ഡ​ല​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ദ്രി ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ ന​ട​ത്തി.​പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സ്സും രാ​ജ്യ​ത്തെ വി​ജ​യ​ക​ര​മാ​യി ന​യി​ക്കാ​ൻ കൂ​ടു​ത​ൽ ശ​ക്തി​യും ല​ഭി​ക്ക​ണ​മെ​ന്ന് പ്രാ​ർ​ഥി​ച്ചാ​ണി​ത്.

ബി.​ജെ.​പി ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല പ്ര​സി​ഡ​ന്റ് സ​തീ​ഷ് കു​മ്പ​ള, വേ​ദ​വ്യാ​സ് കാ​മ​ത്ത് എം​എ​ൽ​എ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്രേ​മാ​ന​ന്ദ ഷെ​ട്ടി, യ​തീ​ഷ് അ​ർ​വാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ര​മേ​ശ് ക​ണ്ടേ​ട്ടു, ബി.​ജെ.​പി മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്റ് മ​ഞ്ജു​ള റാ​വു, ബി.​ജെ.​പി യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്റ് ന​ന്ദ​ൻ മ​ല്യ, സു​ധീ​ർ ഷെ​ട്ടി ക​ണ്ണൂ​ർ, മ​റ്റ് നി​ര​വ​ധി പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaModi GovernmentBJP
News Summary - Modi government completes 12 years; BJP performs puja
Next Story