Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിലുകളിൽനിന്ന് മൊബൈൽ ഫോണുകളും കഞ്ചാവും പിടികൂടി

text_fields
bookmark_border
ജയിലുകളിൽനിന്ന് മൊബൈൽ ഫോണുകളും കഞ്ചാവും പിടികൂടി
cancel
Listen to this Article

ബംഗളൂരു: സംസ്ഥാനത്തെ ജയിലുകളിലുടനീളം നടത്തിയ പരിശോധനയില്‍ മൊബൈൽ ഫോണുകളുൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ പിടിച്ചെടുത്തതായി കർണാടക ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അലോക് കുമാർ പറഞ്ഞു.

ആറ് മൊബൈൽ ഫോണുകള്‍, നാല് കത്തികള്‍ എന്നിവ ബംഗളൂരു ജയിലില്‍നിന്നും ഒമ്പത് മൊബൈൽ ഫോണുക‍ളും 11 സിം കാർഡുകളും മൈസൂരു ജയിലിൽനിന്നും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

ബെളഗാവി ജയിലിൽനിന്ന് നാല് മൊബൈൽ ഫോണുകളും പുറത്തുനിന്ന് വലിച്ചെറിഞ്ഞ നിലയില്‍ 366 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മംഗളൂരു ജയിലിൽനിന്ന് നാല് മൊബൈൽ ഫോണുകളും വിജയപുര ജയിലിൽനിന്ന് ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തതായി അദ്ദേഹം എക്സില്‍ കുറിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mobile phones and cannabis seized from prisons
Next Story