എം.ബി.ബി.എസ് വിദ്യാർഥികൾക്കായി മൊബൈൽ ആപ്
text_fieldsബംഗളൂരു: മെഡിക്കൽ ബിരുദ വിദ്യാർഥികളുടെ പഠനത്തിന് സഹായകമാവുന്ന വിധത്തിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവിസസിന് കീഴിൽ മണിപ്പാൽ മെഡ് എയ്സ് എന്ന പേരിലാണ് ആപ്ലിക്കേഷൻ തയാറാക്കിയത്.
മെഡിക്കൽ വിദ്യാർഥികൾക്കു പുറമെ, എം.ബി.ബി.എസിനായി എൻട്രൻസിന് തയാറെടുക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധത്തിലാണ് ആപ് തയാറാക്കിയിട്ടുള്ളതെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മൊബൈൽ വേർഷന് പുറമെ ക്ലൗഡ് ഫസ്റ്റ് ഫോർമാറ്റിലും ഇത് ലഭിക്കും. വാർഷിക സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലാണ് ആപ് ലഭ്യമാവുക. നീറ്റ് പി.ജി, നെക്സ്റ്റ് തുടങ്ങിയ പരീക്ഷകൾക്ക് പരിശ്രമിക്കുന്നവർക്ക് പേഴ്സനലൈസ്ഡ് സ്റ്റഡി പ്ലാൻ, ക്വസ്റ്റ്യൻബാങ്ക്, ടെസ്റ്റ് ഫ്ലാഷ് കാർഡ്സ്, വർക്ക് ബുക്കുകൾ മുതലായ സൗകര്യങ്ങളും ഇതിലുണ്ടാവുമെന്ന് എം.ഡി ആൻഡ് സി.ഇ.ഒ രവി പഞ്ചാനന്ദൻ പറഞ്ഞു.