Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൾക്കൂട്ട കൊല: പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് തെളിവായില്ല

text_fields
bookmark_border
അറസ്റ്റിലായവരുടെ എണ്ണം 21 ആയി
ആൾക്കൂട്ട കൊല: പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് തെളിവായില്ല
cancel

മംഗളൂരു: അന്വേഷണം പുരോഗമിക്കുമ്പോഴും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും ആരോപിക്കപ്പെടുന്ന ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയതു സംബന്ധിച്ച് ഇതുവരെ ശക്തമായ തെളിവുകളൊന്നുമി​ല്ലെന്നും മംഗളൂരു കമീഷണർ അനുപം അഗർവാൾ പറഞ്ഞു.

കുഡുപ്പു അധികാരപരിധിയിലുടനീളമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും ആ ദിവസത്തെ സംഭവങ്ങൾ പുനർനിർമിക്കുന്നതിനും ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനും ദൃക്‌സാക്ഷികളിൽനിന്ന് സഹായം തേടാനും ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തിനുശേഷം ഒളിവിൽ പോയ കെ. അനിൽ എന്നയാളെ ബെളഗാവിയിലെ ഗോഖക്കിൽനിന്നാണ് പൊലീസ് പിടികൂടിയത്.

ക്രൂരമായ ആക്രമണത്തിനുശേഷം ഒളിവിൽ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് സംഘങ്ങൾ തുടരുകയാണെന്ന് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന 15ഓളം വ്യക്തികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇവരിൽ പലരുടെയും ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്.

ആ​ൾ​ക്കൂ​ട്ട കൊ​ല: പ്ര​കോ​പ​ന പ്ര​ചാ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു

മം​ഗ​ളൂ​രു: മ​ല​യാ​ളി യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ വ്യാ​ജ​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ ഉ​ള്ള​ട​ക്കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​ന് മൂ​ന്നു​പേ​ർ​ക്കെ​തി​രെ മം​ഗ​ളൂ​രു പൊ​ലീ​സ് കേ​സെ​ടു​ത്തു. വ​ർ​ഗീ​യ ക​ലാ​പം ഉ​ണ്ടാ​ക്കു​കയെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

കൊ​ണാ​ജെ പ്ര​ദേ​ശ​ത്തെ ആ​ദ്യ സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ടു​ത്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ട് പ്ര​തി​ക​ളി​ലൊ​രാ​ൾ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ വ്യാ​ജ സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്തു. ബാ​ർ​ക്കെ പ്ര​ദേ​ശ​ത്തെ ര​ണ്ടാ​മ​ത്തെ വ്യ​ക്തി ത​ന്റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ കേ​സി​നെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തു.

ഒ​രു വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ക​ങ്ക​നാ​ടി ടൗ​ണി​ൽ മൂ​ന്നാ​മ​ത്തെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും പൊ​തു​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mob killing: No evidence of pro-Pak slogans being raised
Next Story