രോഗീസാന്ത്വനവുമായി മലബാർ മുസ്ലിം അസോസിയേഷൻ
text_fieldsഗാന്ധിജയന്തി ദിനത്തിൽ വിക്ടോറിയ മെഡിക്കൽ കോളജിൽ മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകർ ഭക്ഷണവിതരണം നടത്തുന്നു
ബംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ രോഗികൾക്ക് ഭക്ഷണം നൽകി മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ). വിക്ടോറിയ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണ കിറ്റുകൾ നൽകിയത്. ഒക്ടോബർ രണ്ട് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി എ.ബി. ഖാദർ ഹാജിയുടെ ചരമവാർഷികം കൂടിയായിരുന്നു. ദീർഘകാലം സംഘടനയെ നയിച്ച അദ്ദേഹത്തിന്‍റെ സ്മരണക്ക് കൂടിയായിരുന്നു അന്നദാനം. വിശേഷ ദിവസങ്ങളിൽ വർഷങ്ങളായി സംഘടന ആശുപത്രികളിൽ ഫ്രൂട്ട് കിറ്റ്, മരുന്ന് കിറ്റ്, ഉച്ചഭക്ഷണ വിതരണം എന്നിവ നടത്തിവരുന്നുണ്ട്. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ.സി. അബ്ദുൽഖാദർ, വി.സി. അബ്ദുൽകരീം, സി.എച്ച്. ശഹീർ, പി.എം. മുഹമ്മദ് മൗലവി, മൂസ ഹാജി, റഫീഖ് കോട്ടൺപേട്ട്, റൈഹാനത്ത് ടീച്ചർ, കെ.പി. ഉമ്മർ, സാജിദ്, യൂനുസ് എന്നിവർ നേതൃത്വം നൽകി.

