വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ മാർഗരേഖയുമായി എം.എം.എ
text_fieldsമലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തക സമിതി യോഗത്തില്‍നിന്ന്
ബംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റികൾ വഴി പുതിയ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കാനും എല്ലാ ബ്രാഞ്ചുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗരേഖകൾ തയാറാക്കാനും പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
നീലസാന്ദ്രയിൽ നിർമാണം പൂർത്തിയായി വരുന്ന 27 വീടുകൾ ഉടൻ അര്‍ഹതപ്പെട്ടവര്‍ക്ക് സമർപ്പിക്കും. ഇതിനായി ലഭിച്ച അപേക്ഷകളുടെ സർവേ നടപടി ഉടൻ ആരംഭിക്കും. മൈസൂർ റോഡിൽ പണി പൂർത്തിയായ ക്രസന്റ് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാമത്തെ ബ്ലോക്കിന്റെ ഉദ്ഘാടനവും ഉടൻ നിര്‍വഹിക്കും. കെ എച്ച് ഫാറൂഖ്, അഡ്വ.പി ഉസ്മാൻ, മുഹമ്മദ് തൻവീർ, പി.എം അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, സുബൈർ കായക്കൊടി, മുഹമ്മദ് മൗലവി, അയാസ്, ടി.സി. ഷബീർ, എം.സി. ഹനീഫ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

