എം.എം.എ സ്റ്റുഡന്റ്സ് ഫെസ്റ്റ് സമാപിച്ചു
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ മൈസൂർ റോഡ് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ഒരാഴ്ചയായി നടന്നുവന്ന സ്റ്റുഡന്റ്സ് ഫെസ്റ്റ് സമാപിച്ചു.
മൈസൂർ റോഡ് കർണാടക മലബാർ സെന്ററിലെ എം.എം.എ ഹാളിൽ നടന്ന സമാപന പരിപാടി എം.എം.എ പ്രസിഡന്റ് ഡോ.എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷതവഹിച്ചു. വിദ്യാർഥികളുടെ സ്റ്റേജിതര മത്സരങ്ങൾ വിവിധ ഘട്ടങ്ങളിലായി നടന്നു. സ്റ്റേജ് മത്സരങ്ങൾ രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടു. ഉച്ചക്ക് നടന്ന മൗലിദ് സംഗമത്തിൽ പല മഹല്ലുകളിൽനിന്നുമായി ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു.
ഖുർആൻ പാരായണം, ബുർദ ആലാപനം, ദഫ് പ്രദർശനം, ദഫ് മുട്ട്, ഫ്ലവർ ഷോ, വിവിധ ഭാഷകളിലെ പ്രസംഗ മത്സരം, ഗാനാലാപനം തുടങ്ങിയ മത്സരങ്ങൾ നടന്നു. അഡ്വ. പി. ഉസ്മാൻ, എംപയർ അസീസ് ഹാജി, ഇംപീരിയൽ ബഷീർ ഹാജി, എ.ബി. ബഷീർ, നിസാർ, ശബീർ ടി.സി, കബീർ ജയനഗർ, എം.വൈ. ഹംസത്തുല്ലഹ്, സ്വദേശി അബ്ദുൽ ഹഖ്, നാസർ ഷോപ്പറൈറ്റ്, സുബൈർ കായക്കൊടി, അബു ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. പി.എം. മുഹമ്മദ് മൗലവി സ്വാഗതവും ശംസുദ്ദീൻ കൂടാളി നന്ദിയും പറഞ്ഞു.

