എം.എം.എ സ്റ്റാൻഡിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ സ്റ്റാൻഡിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ട്രഷററായി കെ.എച്ച്. ഫാറൂഖിനെ പ്രവർത്തക സമിതി യോഗം തെരഞ്ഞെടുത്തു. മുഹമ്മദ് തൻവീറിനെ വൈസ് പ്രസിഡന്റായും ശംസുദ്ദീൻ അനുഗ്രഹ, സുബൈർ കായക്കൊടി, ശബീർ ടി.സി തുടങ്ങിയവരെ പ്രവർത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.സി. സിറാജ് എന്നിവരടങ്ങുന്ന പുതിയ സ്റ്റാൻഡിങ് കമ്മിറ്റിയിൽ പി. ഉസ്മാൻ ചെയർമാനും കെ.എച്ച്. ഫാറൂഖ്, വി.സി. അബ്ദുൽ കരീം ഹാജി, മുഹമ്മദ് തൻവീർ, അബ്ദുൽ അസീസ് എമ്പയർ, സി.എൽ. ആസിഫ്, എം.സി. ഹനീഫ്, കെ.സി. ഖാദർ അംഗങ്ങളുമാണ്. യോഗത്തിൽ പി. ഉസ്മാൻ, ഷകീൽ അബ്ദുൽ റഹ്മാൻ, വി.സി. അബ്ദുൽ കരീം, ഷംസുദ്ദീൻ കൂടാളി, ഈസ്സ ടി.ടി.കെ, അയാസ്, സി.എച്ച്. ശഹീർ, സിദ്ദീഖ് തങ്ങൾ, കെ.സി. ഖാദർ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ട്രഷറർ സി.എം. മുഹമ്മദ് ഹാജിയുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച തൊണ്ണൂറാം വാർഷികത്തിന്റെ ലോഗോ പ്രകാശനം ഫെബ്രുവരിയിലും ആഘോഷം റമദാനിന് ശേഷവും വിപുലമായ രീതിയിൽ നടത്താൻ യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

