Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എം.എ റിലീഫ് കിറ്റ് വിതരണം ഇന്നുമുതൽ

text_fields
bookmark_border
എം.എം.എ റിലീഫ് കിറ്റ് വിതരണം ഇന്നുമുതൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

ബംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ റമദാനിൽ നൽകി വരുന്ന റിലീഫ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. മൈസൂരു റോഡ് എം.എം.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഒന്നാം ഘട്ട വിതരണം പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറർ കെ.എച്ച്. ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ധീൻ കൂടാളി, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി. മുനീറുദ്ദീൻ, സുബൈർ കായക്കൊടി, മുഹമ്മദ്‌ മൗലവി തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകും.

പന്ത്രണ്ട്‌ ഘട്ടങ്ങളായി വിവിധ ഏരിയ കളിലാണ് വിതരണം നടക്കുന്നത്. ഒരു കുടുംബത്തിന് ഒരു മാസം നല്ലതുപോലെ ഭക്ഷിക്കാൻ കഴിയുന്ന അരി, ആട്ട, ഓയിൽ, ഉപ്പ്, പഞ്ചസാര, ചായപ്പൊടി, ഈത്തപ്പഴം തുടങ്ങിയ വിഭവങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ റമദാനിലെ ആദ്യ വാരത്തിൽ തന്നെ കിറ്റിന്റെ വിതരണം പൂർത്തിയാക്കാറാണ് പതിവെങ്കിലും വരും ദിവസങ്ങളിൽ മറ്റുള്ള ഏരിയകളിൽ കൂടി നൽകി മാർച്ച് 12നുമുമ്പ് തന്നെ വിതരണം ചെയ്യാനാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MMA relief kit distribution from today
Next Story