എം.എം.എ റമദാൻ റിലീഫ് കിറ്റ് വിതരണം നാളെ മുതൽ
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന റമദാൻ റിലീഫ് കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ നടക്കും. ഒമ്പത് ഘട്ടങ്ങളിലായി നടക്കുന്ന കിറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കർണാടക മലബാർ സെന്ററിൽ നടക്കുന്ന ചടങ്ങിൽ എം.എം.എ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് നിർവഹിക്കും.
വിവിധ ഏരിയകളിൽ സർവേ നടത്തി ടോക്കൺ വിതരണം ചെയ്തതനുസരിച്ചാണ് കിറ്റുകൾ നൽകുന്നത്. ഒരു കുടുംബത്തിന് ഒരു മാസത്തേക്കാവശ്യമായ അവശ്യ സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2000ത്തിൽപരം കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
കൂടാതെ റമദാൻ മാസത്തിൽ ചെറുകിട കച്ചവടക്കാർ, യാത്രക്കാർ തുടങ്ങി നഗരത്തിൽ നോമ്പ് തുറക്കാനും അത്താഴത്തിനും പ്രയാസപ്പെടുന്നവർക്ക് വിശാലമായ സൗകര്യങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ഡബിൾ റോഡ് ശാഫി മസ്ജിദ്, മോത്തീനഗർ ആസ്ഥാന മന്ദിരം, ആസാദ് നഗർ മസ്ജിദ് നമിറ തിലക് നഗർ മസ്ജിദ് യാസീൻ എന്നിവിടങ്ങളിൽ നോമ്പുതുറക്കുള്ള സൗകര്യം ഏർപ്പെടുത്തിയതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

