Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറോ​ഡ​രി​കി​ൽ...

റോ​ഡ​രി​കി​ൽ കണ്ടെത്തിയ വ​യോ​ധി​ക​ന് ത​ണ​ലായി എം.​എം.​എ

text_fields
bookmark_border
റോ​ഡ​രി​കി​ൽ കണ്ടെത്തിയ വ​യോ​ധി​ക​ന് ത​ണ​ലായി എം.​എം.​എ
cancel

ബം​ഗ​ളൂ​രു: ര​ണ്ടു മൂ​ന്നു ദി​വ​സ​മാ​യി റോ​ഡ​രി​കി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന മ​ല​യാ​ളി​യാ​യ വ​യോ​വൃ​ദ്ധ​നെ മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (എം.​എം.​എ) പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റി. സി​റ്റി മാ​ർ​ക്ക​റ്റി​ലെ ജാ​മി​അ മ​സ്ജി​ദി​ന് മു​ന്നി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ന​ട​ക്കാ​നോ ഇ​രി​ക്കാ​നോ ക​ഴി​യാ​തെ റോ​ഡ​രി​കി​ൽ കി​ട​ന്ന് പ്ര​യാ​സ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ക​ലാ​സി പാ​ള​യ​ത്തെ ആ​ശു​പ​​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം, കാ​വ​ടി​യാ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. ഇ​ദ്ദേ​ഹം ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് ശ്രീ​ക്കു​ട്ടി​യെ​ന്നും പി​താ​വി​ന്റെ പേ​ര് കൃ​ഷ്ണ​ൻ കു​ട്ടി​യെ​ന്നു​മാ​ണ്. ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​തെ വ​ന്നാ​ൽ കേ​ര​ള​ത്തി​ലെ വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

ക​ലാ​സി പാ​ള​യം പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വ​രം കി​ട്ടു​ന്ന​വ​ർ 9071120120, 9845351854 ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:old manshelter homeMMA
News Summary - MMA -old man
Next Story