എം.എം.എ നീലസാന്ദ്ര ബ്രാഞ്ച് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഅഷ്റഫ്, മുസ്തഫ
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ നീലസാന്ദ്ര ബ്രാഞ്ച് കമ്മിറ്റി രൂപവത്കരിച്ചു. പ്രസിഡന്റായി വൈക്കിങ് കെ.പി. മൂസ ഹാജിയെയും ജനറൽ സെക്രട്ടറിയായി അഷ്റഫ് സാഗറിനെയും ട്രഷററായി വി.കെ. മുസ്തഫയെയും നീലസാന്ദ്രയിൽ നടന്ന ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.
മുനീർ ആബൂസ്, നൗഷാദ് ടി.ടി.കെ, ഹസ്ബുല്ലാ, സിറാജ് വന്നാർപേട്ട്, ഹാരിസ് ആർ.കെ, സിയാദ് തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും സിറാജ് കെ, അശ്കർ, കബീർ, റിയാസ്, നബിൽ, ബഷീർ തുടങ്ങിയവർ സെക്രട്ടറിമാരുമായ 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും 21 അംഗ പ്രവർത്തക സമിതി അംഗങ്ങളുമടങ്ങുന്നതാണ് ബ്രാഞ്ച് കമ്മിറ്റി. എം.എം.എ പ്രവർത്തക സമിതി അംഗങ്ങളായ ഈസ ടി.ടി.കെ, അബ്ദുല്ല ആയാസ് കോഓഡിനേറ്റർമാരുമാണ്. നീലസാന്ദ്ര എസ്.ആർ.കെ ഹാളിൽ നടന്ന ഇഫ്ത്വാർ മീറ്റിൽവെച്ച് ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ കമ്മിറ്റി പ്രഖ്യാപനം നിർവഹിച്ചു. ജനറൽ ബോഡി മീറ്റിങ് എം.എം.എ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷതവഹിച്ചു.
അഡ്വ. പി. ഉസ്മാൻ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, മുഹമ്മദ് തൻവീർ, ടി.പി. മുനീറുദ്ദീൻ, ശംസുദ്ദീൻ കൂടാളി തുടങ്ങിയവർ പങ്കെടുത്തു.

