എം.എം.എ മീലാദ് സംഗമങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങൾക്ക് വെള്ളിയാഴ്ച തുടക്കംകുറിക്കും. സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച പ്രഭാത സമയത്ത് മൗലിദ് പാരായണങ്ങളും തുടർന്ന് ആസാദ് നഗറിൽ മീലാദ് റാലിയും നടക്കും. രാവിലെ എട്ടിന് റാലി ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ 14ന് മൈസൂർ റോഡ് കർണാടക മലബാർ സെന്ററിലെ ഹയാത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളുടെ സ്റ്റുഡന്റ്സ് ഫെസ്റ്റും 18ന് വ്യാഴാഴ്ച തിലക് നഗർ യാസീൻ മസ്ജിദിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഇർശാദുൽ മുസ്ലിമീൻ വിദ്യാർഥികളുടെ മീലാദ് ഫെസ്റ്റും 20ന് ശനിയാഴ്ച ആസാദ് നഗർ ഹിദായത്തുൽ ഇസ്ലാം വിദ്യാർഥികളുടെ ഇസ്ലാമിക കലാമത്സരങ്ങളും നടക്കും. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്ന പരിപാടികളിൽ യഥാക്രമം പി.എം. മുഹമ്മദ് മൗലവി, മുഹമ്മദ് മുസ്ലിയാർ കുടക് തുടങ്ങിയവർ മദ്ഹുർറസൂൽ പ്രഭാഷണം നടത്തും.
19ന് വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്കുശേഷം ഡബിൾ റോഡ് മലബാർ ശാഫി മസ്ജിദിൽ ഗ്രാൻഡ് മൗലിദ് സംഗമം നടക്കും. സംഗമത്തിൽ ഉമർ അബ്ദുല്ല ഫൈസി മുഖ്യപ്രഭാഷണം നടത്തും. 20ന് ആസാദ് നഗറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ആശിഖ് ദാരിമി ആലപ്പുഴ ‘കാരുണ്യത്തിന്റെ പ്രവാചകൻ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സംഗമങ്ങളിൽ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

