Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.​എം.​എ മീ​ലാ​ദ്...

എം.​എം.​എ മീ​ലാ​ദ് സം​ഗ​മ​ങ്ങ​ൾ സ​മാ​പി​ച്ചു

text_fields
bookmark_border
എം.​എം.​എ മീ​ലാ​ദ് സം​ഗ​മ​ങ്ങ​ൾ സ​മാ​പി​ച്ചു
cancel

ബം​ഗ​ളൂ​രു: ക​ലാ​മ​ത്സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നും ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ ക​ലാ​ല​യ​ങ്ങ​ളി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്ത​രു​തെ​ന്നും മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (എം.​എം.​എ) പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. എം.​എം.​എ ആ​സാ​ദ് ന​ഗ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് സം​ഗ​മ​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​യ​ർ​ന്ന സം​സ്കാ​രം പ​ഠി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ളും പ​രി​പോ​ഷി​പ്പി​ക്ക​പ്പെ​ട​ണം. പ​ഠ​ന​വി​ഷ​യ​ങ്ങ​ളേ​താ​യാ​ലും ധാ​ർ​മി​ക​ത അ​തി​ൽ ക​ട​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ് അ​ബ്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, കെ.​സി. അ​ബ്ദു​ൽ ഖാ​ദ​ർ, പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി, എം.​വൈ. ഹം​സ​ത്തു​ല്ലാ​ഹ്, ടി. ​ബ​ഷീ​ർ, പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി, എം.​പി. ഹാ​രി​സ് ഹി​ഷാ​മി, അ​ലി​ക്കോ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ മീ​ലാ​ദ് സം​ഗ​മ​ങ്ങ​ളു​ടെ സ​മാ​പ​നം​കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ആ​സാ​ദ് ന​ഗ​ർ ഹി​ദാ​യ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ളും ബു​ർ​ദ, ദ​ഫ്, ഫ്ല​വ​ർ ഷോ ​തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. പ്ര​മു​ഖ പ​ണ്ഡി​ത​ൻ ശ​മീ​ർ ദാ​രി​മി മ​ദ്ഹ് റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി സ്വാ​ഗ​ത​വും ശാ​ഹി​ദ് മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MMA Meelad
News Summary - MMA Meelad Sangams concluded
Next Story