എം.എം.എ മെഡിക്കൽ ക്യാമ്പ് 26ന്
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ 90ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനുവരി 26ന് സൗജന്യ നേത്ര, ദന്ത രോഗ നിവാരണ ക്യാമ്പ് നടത്തും. ഡോക്ടർമാർ നിർദേശിക്കുന്ന രോഗികൾക്ക് തികച്ചും സൗജന്യമായി തിമിര ശസ്ത്രക്രിയയും ചെയ്തുകൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മൈസൂരു റോഡിലെ കർണാടക മലബാർ സെന്ററിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് രണ്ട് വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 24ന് മുമ്പായി ഓഫിസിൽ നേരിട്ടോ 9071120120, 9071140140 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ മുഖേന ടോക്കൺ ലഭിക്കുന്നവർക്ക് ക്യാമ്പിൽ മുൻഗണന ലഭിക്കുമെന്നും ഭാരാവഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

