എം.എം.എ ജയനഗർ മീലാദ് സംഗമം
text_fieldsഎം.എം.എ ജയനഗർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് സംഗമത്തിൽനിന്ന്
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ജയനഗർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹഫ് ലേ റസൂൽ മീലാദ് സംഗമം നടന്നു. ബന്നാർഘട്ട റോഡിലെ ബി.എസ്.കെ പാലസിൽ നടന്ന പരിപാടി എം.എം.എ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി ഉദ്ഘാടനം ചെയ്തു. മമ്മു ഹാജി അധ്യക്ഷതവഹിച്ചു. സംഗമത്തിൽ മുഹമ്മദ് മുസ്ലിയാർ കുടക് പ്രഭാഷണം നടത്തി.
സുവർണ കർണാടക കേരളസമാജം ഓണാഘോഷ പരിപാടിയിൽ മലയാളം മിഷൻ വിദ്യാർഥികൾ അവതരിപ്പിച്ച ദഫ് മുട്ട്
എം.എം.എ ട്രഷറർ കെ.എച്ച് ഫാറൂഖ്, അബ്ദുൽ കലാം ആസാദ്, സുബൈർ കായക്കൊടി, മൻസൂർ കരാവലി, ഷാഫി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ കബീർ മുസ്ലിയാർ ഖിറാഅത്ത് നടത്തി. ദഫ് ബുർദ, മദ്ഹ് ഗാനങ്ങൾ, ക്വിസ്, ഫ്ലവർ ഷോ തുടങ്ങി ഇർശാദുൽ മുസ് ലിമീൻ തിലക് നഗർ മദ്റസ വിദ്യാർഥികളുടെ വിവിധയിനം കലാ മത്സരങ്ങൾ നടന്നു. ബ്രാഞ്ച് കോഓഡിനേറ്ററും എം.എം.എ പ്രവർത്തക സമിതി അംഗവുമായ എ.കെ. കബീർ സ്വാഗതവും മൻസൂർ ഹൈടെക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

