Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎം.എം.എ ക്രസന്റ്...

എം.എം.എ ക്രസന്റ് നഴ്‌സറി പ്രവേശനോൽസവം

text_fields
bookmark_border
എം.എം.എ ക്രസന്റ് നഴ്‌സറി പ്രവേശനോൽസവം
cancel
camera_alt

എം.​എം.​എ ക്ര​സ​ന്റ് ന​ഴ്‌​സ​റി പ്ര​വേ​ശ​നോ​ൽ​സ​വ​ത്തി​ല്‍നി​ന്ന്

ബംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷനു കീഴിൽ പ്രവർത്തിക്കുന്ന ക്രസന്റ് സ്കൂൾ നഴ്‌സറി വിദ്യാര്‍ഥികളുടെ പ്രവേശനോൽസവം നടന്നു.

ട്രഷറർ കെ.എച്ച്. ഫാറൂഖ് അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കുള്ള ഉദ്ബോധന സെഷൻ സ്‌കൂൾ ചെയർമാൻ അഡ്വ. പി. ഉസ്‌മാൻ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളിൽ പഠന ഭാരം അടിച്ചേൽപിക്കാതെ കളിച്ചും ചിരിച്ചും ചിന്തിച്ചും പഠിച്ചുയരാനുള്ള മാനസിക ആരോഗ്യം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടതെന്നും കുരുന്നു മനസ്സുകളിൽ തന്നെ അവരുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്താനുതകുന്ന പരിശീലനങ്ങളാണ് നൽകേണ്ടതെന്നും അധ്യാപകരോടും രക്ഷിതാക്കളോടും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിമാരായ പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, പ്രവർത്തക സമിതി അംഗങ്ങളായ പി.എം. മുഹമ്മദ് മൗലവി, ടി.സി. ശബീർ, സാജിദ് കോട്ടൺ പേട്ട് തുടങ്ങിയവർ സംസാരിച്ചു.

സീനിയർ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍, വിദ്യാര്‍ഥികൾക്കുള്ള സൗജന്യ ബാഗ് വിതരണം എന്നിവ നടന്നു. വൈസ് പ്രിൻസിപ്പല്‍, എൻ. ശ്വേത, നഴ്‌സറി എച്ച്.ഒ.ഡി റബേക്ക എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും അഫ്സർ പാഷ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance CeremonyMMABengaluruCrescent Nursery
Next Story