പുതിയ തലമുറക്കുവേണ്ടി കരുതലോടെ ഒന്നിക്കുക -എൻ.എ. ഹാരിസ് എം.എൽ.എ
text_fieldsനീലസന്ദ്രയിൽ എം.എം.എ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ബി.ഡി.എ
ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ സംസാരിക്കുന്നു
ബംഗളൂരു: കാരുണ്യത്തിന്റെ വഴിയിൽ തടസ്സമാവാതെ മനുഷ്യർ പുതുതലമുറക്കുവേണ്ടി ഒന്നിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ സുരക്ഷിതത്വവും സ്നേഹത്തിലൂടെ കരുതലും നൽകി പുതുതലമുറയെ വളർത്തേണ്ടതുണ്ടെന്നും ബി.ഡി.എ ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു.
നീലസന്ദ്രയിൽ എം.എം.എ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. അഡ്വ. പി. ഉസ്മാൻ, ശംസുദ്ദീൻ കൂടാളി, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, എസ്.വൈ.എസ് പ്രസിഡന്റ് എ.കെ. അശ്റഫ് ഹാജി, മുഹമ്മദ് മൗലവി, മുനീർ ആബൂസ്, സുബൈർ കായക്കൊടി, ഷംസുദ്ദീൻ അനുഗ്രഹ തുടങ്ങിയവർ സംസാരിച്ചു. ടി.ടി.കെ ഈസ സ്വാഗതവും വി.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

