എം.എം.എ വാർഷിക റിലീഫ് വിതരണം
text_fieldsമലബാർ മുസ്ലിം അസോസിയേഷന്റെ വാർഷിക റിലീഫ് വിതരണ ചടങ്ങിൽ പ്രസിഡന്റ് എൻ.എ. മുഹമ്മദ് സംസാരിക്കുന്നു
ബംഗളൂരു: നിർധനരായ 250 ലേറെ കുടുംബങ്ങൾക്ക് ജീവിത മാർഗത്തിന് വഴിതെളിച്ച് മലബാർ മുസ്ലിം അസോസിയേഷന്റെ വാർഷിക റിലീഫ് വിതരണം. നാല് കുടുംബങ്ങൾക്ക് ഓട്ടോറിക്ഷകൾ നൽകി പ്രസിഡന്റ് എൻ.എ. മുഹമ്മദ് വിതരണോദ്ഘാടനം നിർവഹിച്ചു. ഓട്ടോറിക്ഷകൾക്ക് പുറമെ ഉന്തുവണ്ടികൾ, മേൽക്കൂരകൾ ഘടിപ്പിച്ച തട്ടുകട വണ്ടികൾ, തയ്യൽ മെഷീനുകൾ, അലക്ക് തൊഴിലാളികൾക്ക് ഇസ്തിരിപ്പെട്ടികൾ എന്നിവയും വിവിധ സാമ്പത്തിക സഹായവും ചികിത്സ സഹായവും ചടങ്ങിൽ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, ടി.പി. മുനീറുദ്ദീൻ, കെ.എച്ച്. ഫാറൂഖ്, ഈസ ടി.ടി.കെ, ശഹീർ സി.എച്ച്, ഹാരിസ് കൊല്ലത്തി, പി.എം. മുഹമ്മദ് മൗലവി, അബ്ദുൽ അസീസ് മുസ്ലിയാർ, തൻവീർ മുഹമ്മദ്, അബ്ദു ആസാദ് നഗർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും സെക്രട്ടറി പി.എം. ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.

